Categories

Headlines

അമിത് ഷാ സി ബി ഐ കസ്റ്റഡിയില്‍

അഹമ്മദബാദ്: സൊഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അമിത്ഷായെ രണ്ട് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.

സി ബി ഐ പ്രത്യേക കോടതി ബുധനാഴ്ച അമിത് ഷായെ റിമാന്‍ഡില്‍ കിട്ടണമെന്ന സി.ബി.ഐയുടെ ആവശ്യം നിരാകരിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി അഖില്‍ ഖുറേഷി അമിത്ഷായെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ