ഭോപ്പാല്‍: സെനീക വിചാരണയിലൂടെ പുറത്താക്കപ്പെട്ട ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ മുന്‍ വനിതാ ഫഌയിംഗ് ഓഫീസര്‍ അജ്ജലി ഗുപ്തയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്രൂപ് ക്യാപ്റ്റന്‍ അമിത് ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. അജ്ജലിയുടെ ആത്മഹത്യക്ക് കാരണം അമിത് ഗുപ്തയുമായുള്ള പ്രണയ പരാജയമാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പോലീസ് നടപടി.

അന്വേഷണത്തിനായി അമിത് ഗുപ്തയെ കസ്റ്റഡിയിലെടുത്ത കാര്യം ഭോപ്പാല്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാജേഷ് സിങ് സ്ഥിരീകരിച്ചു. അജ്ജലിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു. അമിതും അജ്ജലിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നെന്നും അജ്ജലിയെ വിവാഹം കഴിക്കാമെന്ന് അമിത് പറഞ്ഞിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിന്നും അമിത് പിന്നോട്ട് പോയതിനെ തുടര്‍ന്നാണ് അജ്ജലി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരേപിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

അമിത് വിവാഹിതനാണെന്നും അജ്ജ്‌ലിയുമായുള്ള ബന്ധം അറിഞ്ഞ ഭാര്യ ഇതിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നെന്നും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയതായി കമ്മീഷണര്‍ പറഞ്ഞു. ഞായറാഴ്ചയാണ് അമിതിന്റെ ഭോപാലിലെ വസതിയില്‍ അജ്ജലിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന അമിതിനെ ചോദ്യം ചെയ്തപ്പോള്‍ അജ്ജലിയുടെ കുടുംബാംഗങ്ങളെ അറിയില്ലെന്ന് അമിത് പറഞ്ഞിരുന്നു. എന്നാലിത് തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

അജ്ജലി എയര്‍ഫോഴ്‌സില്‍ ചേര്‍ന്നപ്പോള്‍ ബല്‍ഗാമില്‍ അവരുടെ സീനിയര്‍ ആയിരുന്നു അമിത്. തുടര്‍ന്ന് ബാംഗ്ലൂര്‍, ദല്‍ഹി, ജമ്മു എന്നിവടങ്ങളില്‍ ഇരുവരും ഒരുമിച്ച ജോലി ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. സീനിയര്‍ ഓഫീസര്‍ തന്നെ മാനഭംഗപ്പെടുത്തിയതായി അജ്ജലി പരാതി നല്‍കിയുരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന്ാ തെളിഞ്ഞതിനെ തുടര്‍ന്നാണ് സൈനീക വിചാരണയിലൂടെ അജ്ജലിയെ സേനയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സൈനീക വിചാരണയിലുടെ പുറത്താക്കപ്പെടുന്ന് ആദ്യ വനിതാ ഓഫീസറാണ് അജ്ജലി. 2005ലാണ് സൈനീക വിചാരണയിലൂടെ അവരെ പുറത്താക്കുന്നത്.