എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വി: ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തി ആമിര്‍ സുഹൈല്‍ രംഗത്ത്
എഡിറ്റര്‍
Tuesday 18th June 2013 4:50pm

imran..

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് കാരണം ഇമ്രാന്‍ ഖാനാണെന്ന് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റല്‍ ആമിര്‍ സുഹൈല്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍
ഇന്ത്യയോടേറ്റ പരാജയം ആര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Ads By Google

തോല്‍വിയില്‍ നിരവധി പേര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ  വിമര്‍ശനവുമായി രംഗത്ത് വന്നു.  പാക്കിസ്ഥാന്റെ തോല്‍വിക്ക് കാരണമായി പലരും വിമര്‍ശിക്കുന്നത് മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെയാണ്.   രാജ്യത്ത് ക്രിക്കറ്റ് ഇത്രയും പരിതാപകരമായ നിലയിലെത്താന്‍ കാരണം ഇമ്രാന്‍ ഖാനാണെന്ന് മുന്‍ ക്യാപ്റ്റന്‍ ആമിര്‍ സുഹൈല്‍ കുറ്റപ്പെടുത്തി.

ബൗളര്‍മാര്‍ ബോള്‍ കേടുവരുത്തുന്നതിനെ പ്രോത്സാഹിപ്പിച്ചതിലൂടെ ഇമ്രാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ നശിപ്പിച്ചു. ഈ പ്രവണത വളര്‍ന്നുവന്നതിനാല്‍ പാക്കിസ്ഥാന്‍ ന്യൂബോള്‍ ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നും സുഹൈല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്  ലോകകപ്പ് നേടിക്കൊടുത്ത ഇമ്രാന്‍ ഖാനെതിരെ ഇതാദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന് വന്നിരിക്കുന്നത്.   ചാമ്പ്യന്‍സ് ട്രോഫിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്.  ചാമ്പ്യന്‍സ് ട്രോഫിയിലെ ഒരു മത്സരത്തിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

Advertisement