എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടനില്‍ നിന്ന് ഒരുപാട് പഠിച്ചുവെന്ന് ആമിര്‍
എഡിറ്റര്‍
Saturday 1st March 2014 5:44pm

lal with amir

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍.

ബോൡവുഡിലെ ഷോ ആയ സത്യമേവ ജയതേയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് എത്തിയ ആമിറിനെ മോഹന്‍ ലാലും മമ്മൂട്ടിയും ദിലീപും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളാണ് സ്വീകരിച്ചത്.

സത്യമേവ ജയതേയുടെ രണ്ടാം പതിപ്പില്‍ മോഹന്‍ ലാല്‍ ആണ് ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

മോഹന്‍ ലാലിനെക്കുറിച്ച് എത്ര പറഞ്ഞിട്ടും ആമിറിന് മതിവരുന്നില്ല. മോഹന്‍ ലാല്‍ പ്രതിഭാശാലിയായ നടനാണെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് ധാരാളം താന്‍ പഠിച്ചിട്ടുണ്ടെന്നും ആമിര്‍ പറഞ്ഞു.

Advertisement