Categories

വ­ന്ന വ­ഴി മ­റ­ക്കാ­തെ ആ­മിര്‍ ഖാന്‍

മുംബൈ: ഏ­തെ­ങ്കിലു­മൊ­രു പ­ടം ഹി­റ്റാ­യി­ക്ക­ഴി­ഞ്ഞാല്‍ പി­ന്നി­ട്ട വ­ഴി­ക­ളി­ലേ­ക്ക് തി­രി­ഞ്ഞു­നോ­ക്കാ­ത്ത­വ­രാ­ണ് ബോ­ളി­വു­ഡ് താ­ര­ങ്ങള്‍ എ­ന്നാ­ണ് പൊ­തു­വേ­യു­ള്ള ആ­ക്ഷേപം. എ­ന്നാല്‍ ആ­മിര്‍ ഖാനെ ഈ ഗ­ണ­ത്തില്‍ പെ­ടു­ത്ത­രുത്. ക­ട­ന്നു­വ­ന്ന വ­ഴി­ക­ളെ­ക്കു­റിച്ചും സ­ഹാ­യി­ച്ച ആ­ളു­ക­ളെ­ക്കു­റിച്ചും വ്യ­ക്തമാ­യ ധാ­ര­ണ­യു­ള്ള ആ­ളാ­ണ് ഈ 44 കാരന്‍. മ­ഴയും ഭൂ­ക­മ്പവും വി­നാ­ശം വിതച്ച ‘ലേ’ യി­ലെ സ്­കൂ­ളി­ന് ആ­ശ്വാ­സ­മെ­ത്തി­ച്ചാ­ണ് താ­രം ത­ന്റെ ക­ട­പ്പാ­ട് വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്ന­ത്.

ലേ­യില്‍ ബു­ദ്ധ ആത്മീ­യ ഗു­രു ഗ്യാല്‍­വം­ഗ് ദ്രു­ഗ്­പ­യു­ടെ കീ­ഴില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വൈ­റ്റ് ലോട്ട­സ് സ്­കൂ­ളി­ലേ­ക്കാ­ണ് ആ­മിര്‍ ഖാന്‍ മും­ബൈ­യില്‍ നിന്നും പ­റ­ന്നെ­ത്തി­യ­ത്. 2009 ലെ ‘ബ്ലോ­ക്ക്­ബ­സ്റ്റര്‍’ ചി­ത്രമാ­യ ത്രി ഇ­ഡി­യ­റ്റ്‌­സ് ചി­ത്രീ­ക­രി­ച്ച പ്ര­ധാ­ന­സ്ഥ­ല­മാ­യി­രു­ന്നു സ്­കൂള്‍ ഉള്‍­പ്പെ­ടു­ന്ന പ്ര­ദേ­ശം. ദു­രി­ത­ക്കെ­ടു­തി നി­രീ­ക്ഷി­ക്കാ­നും കു­ട്ടി­കള്‍­ക്ക് സാ­ന്ത്വ­നം നല്‍­കാ­നു­മാ­യാ­ണ് അ­മീര്‍ സ്­കൂ­ളി­ലെ­ത്തി­യ­ത്.

‘പ്ര­കൃ­തി ദു­ര­ന്ത­ത്തെ­ത്തു­ടര്‍­ന്ന് കു­ട്ടി­കള്‍­ക്കുണ്ടാ­യ മാ­ന­സി­കാ­ഘാ­തം കു­റ­യ്­ക്കാ­നാ­ണ് ഞാന്‍ ഇ­വി­ടെ­യെ­ത്തി­യത്. കു­ട്ടി­കള്‍ ക­ടു­ത്ത മാ­നസി­ക സം­ഘര്‍­ഷ­ത്തി­ലാണ്. ദു­രി­താ­ശ്വാ­സ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് എ­നി­ക്ക് ക­ഴി­യു­ന്ന­തെല്ലാം ചെ­യ്യും’ അ­മീര്‍ വ്യ­ക്ത­മാക്കി. റാം­പിലും പ­ര­സ്യ­ങ്ങ­ളിലും പ്ര­മോ­ഷന്‍ ഷോ ക­ളിലും അ­ഭി­ര­മി­ക്കു­ന്ന ‘സെ­ലി­ബ്രി­റ്റി­കളേ’, നി­ങ്ങള്‍ ആ­മിര്‍ ഖാ­നെ ക­ണ്ടു­പഠി­ക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.