എഡിറ്റര്‍
എഡിറ്റര്‍
പ്രിയന്റെ അടുത്ത ചിത്രത്തില്‍ അമീര്‍ നായകന്‍
എഡിറ്റര്‍
Wednesday 2nd May 2012 5:54pm

മുംബൈ: ബോളിവുഡിന് പല തവണ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ച മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ അമീര്‍ ഖാനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നു. തന്റെ കഴിവു കൊണ്ട് ബോളിവുഡ് സിനിമാ ലോകം പിടിച്ചടക്കിയ പ്രിയദര്‍ശന്‍ തന്റെ പതിവ് ശൈലികളെ മാറ്റി നിര്‍ത്തി പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ഇത്തരം പരീക്ഷണം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ തേസ്.

അടുത്ത കാലത്തായി വ്യത്യസ്ത കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ച് ജനമനസില്‍ പെര്‍ഫക്ട് സ്റ്റാര്‍ എന്ന പദവിയിലേക്കുയര്‍ന്ന അമീര്‍ ഖാന്‍ നായകനാകുന്നതിനാല്‍ ഈ ചിത്രത്തില്‍ ധാരാളം പ്രത്യേകതകള്‍ ഉണ്ടെന്ന സംസാരം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഇതു വരെ പൂര്‍ണമായിട്ടില്ല. എന്നാല്‍ പ്രിയദര്‍ശന്‍ ഇതു സംബന്ധിച്ച് അമീറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അമീറിന്റെ തിരകഥക്കുള്ള ഷെഡ്യൂള്‍ തിരക്കാണ് ചിത്രം ഇത്രയും വൈകുന്നത്.

2009 മുതല്‍ തന്നെ പ്രിയദര്‍ശന്റെ മനസില്‍ ഉണ്ടായിരുന്ന പ്രൊജക്ടാണ് ഈ ചിത്രം. എയ്ഡ്‌സ് രോഗം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗാനങ്ങളോ ഹാസ്യരംഗങ്ങളോ ഇല്ലാത്ത സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

 

 

 

Malayalam News

Kerala News in English

Advertisement