ലണ്ടന്‍:ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി അമീനത്ത ഫോര്‍ണയ്ക്ക്. ‘ദ മെമ്മറി ഓഫ് ലവ്’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.പതിനായിരം പൗണ്ട് ആണ് സമ്മാനത്തുക.

ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ ജനിച്ച അമീനത്ത ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണ് ബാല്യകാലം ചെലവഴിച്ചത്.

‘ഹൃദയത്തെ അഗാധമായി സ്പര്‍ശിക്കുന്ന കൃതിയാണ് അമീനത്തിന്റെതെന്ന്’ വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സ്‌നേഹസൗഹൃദങ്ങളും മനുഷ്യബന്ധങ്ങളെ കീറിമുറിക്കുന്ന യുദ്ധസംഘര്‍ഷങ്ങളുമാണ് ദ മെമ്മറി ഓഫ് ലവ് എന്ന നോവലിന്റെ പ്രമേയം.

യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നെഴുതാനുള്ള ധീരതയാണ് ഇവരെ സമകാലികരില്‍നിന്നും വ്യത്യസ്തയാക്കുന്നത്.

1989-99 കാലയളവില്‍ ബി.ബി.സി യുടെ റിപ്പോര്‍ട്ടറായി ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.