Categories

മോഡിയെ പ്രോസിക്യൂട്ട് ചെയ്യണം: അമിക്യസ് ക്യൂറി

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വീണ്ടും തിരിച്ചടി. നരേന്ദ്ര ദാമോദര്‍ദാസ് മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കുറ്റാരോപണങ്ങളുമായി അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. കോണ്‍ഗ്രസ് എം.പി. സാക്കിയ ജാഫ്രിയെ കൊലപ്പെടുത്തിയ കേസിലെ അമികസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലാണ് മോഡിക്കെതിരായ പരാമര്‍ശങ്ങളുള്ളത്. മോഡിക്ക് ക്ലീന്‍ചീട്ട് നല്‍കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനോട് പൂര്‍ണ്ണമായും വിയോജിക്കുന്ന റിപ്പോര്‍ട്ടാണ് അമിക്യസ് ക്യൂറി സമര്‍പ്പിച്ചത്.

മോഡിക്കെതിരെ കേസെടുക്കാനാകില്ലെന്ന എസ്.ഐ.ടി. നിലപാട് അംഗീകരിക്കാനാവില്ല. മോഡിക്കെതിരെ രംഗത്തു വന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും കലാപ സമയത്ത് സര്‍വ്വീസിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സഞ്ജീവ് ഭട്ടിനെ അവിശ്വസിക്കുകയാണെങ്കില്‍ സഞ്ജീവ് ഭട്ടിനെ എതിര്‍ക്കുന്ന ഗുജറാത്ത് കേഡറിലെ മറ്റു ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി അവിശ്വസിക്കേണ്ടി വരുമെന്ന് അമിക്യസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്ത് കലാപത്തിലെ പങ്ക് സംബന്ധിച്ച് മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമികസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സാമൂഹിക സ്പര്‍ദ വളര്‍ത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗൗരവമേറിയ വകുപ്പുകളാകും മോഡിക്കെതിരെ ചുമത്തപ്പെടുക.

നേരത്തെ തന്നെ സുപ്രീംകോടതി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുള്ള അധികാരം വിചാരണക്കോടതിക്ക് നല്‍കിയതിനാല്‍ വിചാരണ കോടതിയാണ് ഈ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത്.

സുപ്രീംകോടതിയാണ് ഗുജറാത്ത് കലാപക്കേസില്‍ അമിക്യസ് ക്യൂറിയെ നിയോഗിച്ചത്. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച അന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഈയിടെ തള്ളിയിരുന്നു.

3 Responses to “മോഡിയെ പ്രോസിക്യൂട്ട് ചെയ്യണം: അമിക്യസ് ക്യൂറി”

  1. Manojkumar.R

    നരേന്ദ്ര മോഡിയെ പോലുള്ള നരാധമന്മാര്‍ നിയതിന്റെ പഴുതുകളിലൂടെ രക്ഷപെടാന്‍ ശ്രമിക്കുക തന്നെ ചെയ്യും!കാരണം പ്രധാന മന്ത്രി സ്ഥാനത്തിനു വേണ്ടി ജുബ്ബയും തുന്നി കാത്തിരിക്കുക ആണു അയാള്‍!തെളിവുകള്‍ എല്ലാം അയാള്‍ക്ക് എതിരെ ആയിരുന്നിട്ടും പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയാതെ പോയാല്‍ ചരിത്രം ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്‌.

  2. Asees

    രക്ഷപ്പെടില്ല മോടിജി

  3. KP ANIL

    നരേന്ദ്ര മോഡി ചെയ്ത കുറ്റം എന്താണ് എന്ന് ഇതു വരെ സുപ്രീം കോടതിക്ക് പോലും മനസ്സില്‍ ആയിട്ടില്ല അവര്‍ തന്നെ നിയമിച്ച SIT പറഞ്ഞത് കുറ്റം ചെയിതില്ല എന്ന് എപ്പോള്‍ മറ്റൊരാള്‍ പറയുന്നു അല്ല ചെയ്തു എന്ന് ട്രെയിനില്‍ 78 പേരെ തീ വെച്ച് കൊന്നവരെ ഒന്നും ചെയ്യരുത് കാരണം അവര്‍ ന്യൂനപക്ഷ ആളുകള്‍ ആണ് അവര്‍ക്ക് ആരെയും കൊല്ലാന്‍ അധികാരം ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നു. പെട്ടന്ന് തന്നെ മോഡിയെ തുക്കില്‍ ഏറ്റി ഭാരതത്തിനെ മാനം കാക്കണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.