എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന് വെല്ലുവിളിയുമായി അമേഠിയില്‍ ഇന്ന് കുമാര്‍ ബിശ്വാസിന്റെ റാലി
എഡിറ്റര്‍
Sunday 12th January 2014 1:35pm

Kumar-Vishwas

ന്യൂദല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ നിലയുറപ്പിക്കാനായി ആം ആദ്മി പാര്‍ട്ടി നീക്കം തുടങ്ങി. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാവുകയും കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്ന സ്ഥലവുമായ അമേഠിയില്‍ ഇന്ന് നടക്കുന്ന റാലിയില്‍ എ.എ.പി നേതാവും കവിയുമായ കുമാര്‍ ബിശ്വാസ് ജനങ്ങളെ അഭിസംബോധന ചെയ്യും.

രാഹുല്‍ എവിടെ മല്‍സരിച്ചാലും താന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും രാജ്യത്തെ നെഹ്‌റു കുടുംബത്തില്‍നിന്ന് മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബിശ്വാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

‘അമേഠിയിലെ ജനങ്ങള്‍ തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു. താന്‍ ആം ആദ്മിയും രാഹുല്‍ രാജകുമാരനുമാണ്. രാഷ്ട്രീയത്തിന്റെ രാജവാഴ്ച്ചയും അഴിമതിയും അവസാനിപ്പിക്കണം’ ബിശ്വാസ് പറഞ്ഞു.

അതേസമയം അമേഠിയിലേക്ക് റാലിയില്‍ പങ്കെടുക്കാന്‍ പോയ ബിശ്വാസിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്രസമ്മേളനം നടക്കുന്നതിനിടെ ബിശ്വസിനു നേരെ ഒരാള്‍ ചീമുട്ട എറിഞ്ഞിരുന്നു.

ലഖ്‌നൗവില്‍ പത്രസമ്മേളനത്തിനിടെയാണ് ഒരാള്‍ കുമാര്‍ ബിശ്വാസിനു നേരെ മുട്ട എറിഞ്ഞത്. ബിശ്വാസിന്റെ കവിതകള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

എറിഞ്ഞ ആളെ ഉടന്‍തന്നെ എ.എ.പി പ്രവര്‍ത്തകന്‍ പിടികൂടി പോലീസിലേല്‍പിച്ചിരുന്നു.

 

Advertisement