Categories

ഇസ്രായേലിന് വേണ്ടി ചാരപ്പണി: യു എസ് ശാസ്ത്രജ്ഞന്‍ പിടിയില്‍

israel-spy-work

വാഷിങ്ടണ്‍: ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞനെ എഫ്.ബി.ഐ അറസ്റ്റു ചെയ്തു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയിലും യുഎസിലെ പ്രതിരോധ-ഊര്‍ജ രംഗത്തെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചു സ്‌റ്റെവാര്‍ട്ട് ഡേവിഡ് നൊസെറ്റെയാണ് അറസ്റ്റിലായത്. ശാസ്ത്രജ്ഞനെ വാഷിങ്ടണിലെ കോടതിയില്‍ ഹാജരാക്കി. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇസ്രയേല്‍ ചാരനെന്ന വ്യാജേന സമീപിച്ച എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യരേഖകള്‍ കൈമാറാന്‍ ശ്രമിച്ചതിനിടെയാണ് ശാസ്ത്രജ്ഞന്‍ അറസ്റ്റിലായത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദില്‍ നിന്നെത്തിയയാള്‍ എന്ന വ്യാജേനയാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം ഇദ്ദേഹത്തെ കണ്ടത്. ധാരണപ്രകാരം ആഴ്ചകള്‍ക്ക് ശേഷം ഇദ്ദേഹം യു എസ് ഉപഗ്രഹങ്ങളുടെ രഹസ്യവിവരങ്ങള്‍ ഒരു തപാല്‍ ഓഫിസ് ബോക്‌സില്‍ നിക്ഷേപിച്ചു. ദേശസുരക്ഷ അപകടത്തില്‍പ്പെടുത്തുന്ന വിധം രഹസ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശിക്ഷ കഠിനമാവുമെന്ന് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ആക്ടിങ് യുഎസ് അറ്റോര്‍ണി ചാനിങ് ഫിലിപ്‌സ് പറഞ്ഞു.

1989-1990 ല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ്ഹൗസിലെ നാഷനല്‍ സ്‌പേസ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച നൊസെറ്റ 2000 മുതല്‍ 2006 വരെ യുഎസ് പ്രതിരോധകേന്ദ്രമായ പെന്റഗണിനും നാസക്കും വികസിത സാങ്കേതികത നല്‍കുന്ന കമ്പനിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അമേരിക്കയില്‍ രഹസ്യ സ്വഭാവമുള്ള കേന്ദങ്ങളിലെല്ലാം ഇസ്രായേലിന് നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.