സോള്‍: അനധികൃതമായി രാജ്യത്ത് കടന്നതിന് അമേരിക്കന്‍ പൗരന്‍ മാഹ്‌ലി ഗോമസി(31)നെ ഉത്തരകൊറിയ മോചിപ്പിച്ചു. എട്ടുവര്‍ഷം തടവിനായിരുന്ന ഗോമസ് ശിക്ഷിക്കപ്പെട്ടിരുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കൊറിയന്‍ നേതാക്കളുമായി നേരിട്ടു നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഹ്‌ലി ഗോമസിനെ മോചിപ്പിക്കാന്‍ ധാരണയായത്.
കഴിഞ്ഞ ജനുവരിയിലാണ് ഗോമസ് ഉത്തരകൊറിയയുടെ പിടിയിലായത്. സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ ഉത്തരകൊറിയയില്‍ എത്തിയതെന്നാണ് വിശദീകരണം. അമേരിക്കന്‍ പൗരനെ വിട്ടയച്ച നടപടിയെ യു എസ് വിദേശകാര്യ വക്താവ് ഫിലിപ്പ് ക്രൗലി സ്വാഗതം ചെയ്തു.