എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെ അനുകുലിച്ച ഭര്‍ത്താവുമായുള്ള ബന്ധം 73 കാരി ഉപേക്ഷിച്ചു
എഡിറ്റര്‍
Thursday 9th February 2017 9:59am

gayle


 പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള രോക്ഷം കൂടിയാണ് ഭാര്യ ഗെയ്ല്‍ മക്കോര്‍മികിന്‍ പ്രകടമാക്കിയത്. ഭര്‍ത്താവിന്റെ ട്രംപ് അനുകൂല നിലപാട് ഗെയ്‌ലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.


ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റിനെ അനുകൂലിക്കുന്ന ഒരാള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് ബില്‍ എന്ന കുടുംബനാഥന് കിട്ടിയത്. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ട്രംപിനോടുള്ള തന്റെ ആഭിമുഖ്യം പ്രകടമാക്കിയ ബില്ലിന് നഷ്ടമായത് തന്റെ കുടുംബ ജീവിതം തന്നെയാണ്. പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള രോക്ഷം കൂടിയാണ് ഭാര്യ ഗെയ്ല്‍ മക്കോര്‍മികിന്‍ പ്രകടമാക്കിയത്. ഭര്‍ത്താവിന്റെ ട്രംപ് അനുകൂല നിലപാട് ഗെയ്‌ലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.


Also read താന്‍ തന്നെയാണ് പാര്‍ട്ടി ട്രഷറര്‍ പണം മറ്റാര്‍ക്കും നല്‍കരുത്: ബാങ്കുകളോട് പനീര്‍ശെല്‍വം 


റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ബെര്‍ണി സാന്‍ഡേഴ്‌സിന്റെ അനുഭാവിയും കൂടിയായ ഗെയ്ല്‍ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പിരിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. 73കാരിയായ ഗെയ്ല്‍ ഇനി നിയമപരമായി വിവാഹമോചനം നടത്തേണ്ടതില്ല എന്ന നിലപാടിലാണുള്ളത്. ബില്ലുമായി പിരിഞ്ഞ് വാഷിങ്ടണിലെ ബെല്ലിങ്ഹാമിലാണ് ഗെയ്ല്‍ ഇപ്പോള്‍ താമസം. ട്രംപിന്റെ വിജയത്തിന് പിന്നാലെ യു.എസ് രാഷ്ട്രീയത്തിലെ പ്രബല പാര്‍ട്ടികളായ റിപ്പബ്‌ളിക്കനും ഡെമോക്രാറ്റും തമ്മിലെ പോര് സാമൂഹികമായും പ്രശ്‌നം സൃഷ്ടിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ട്രംപ് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പേ യു.എസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച ട്രംപിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. കോടതിയുമായും ഭരണകൂടം തുറന്ന പോരു നടത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

സര്‍ക്കാരിന്റെ വിസാ നിരോധന ഉത്തരവുകള്‍ മരവിപ്പിച്ച കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഇന്നലെ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും കോടതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്രംപ് നടത്തിയത്. കോടതി രാഷ്ട്രീപരമായാണ് ഇപ്പോള്‍ നിലപാടെടുക്കുന്നതാണ് ട്രംപ് ആരോപിച്ചത്. രാജ്യത്ത് കുടിയേറ്റക്കാരുടെ വര്‍ധനവ്മൂലം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കില്‍ കോടതി മാത്രമായിരിക്കും ഉത്തരവാദിയെന്നും ട്രംപ് പറഞ്ഞിരുന്നു.

Advertisement