എഡിറ്റര്‍
എഡിറ്റര്‍
സിഖ് വിരുദ്ധ കലാപം: സോണിയാ ഗാന്ധിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് യു.എസ് കോടതി ആവശ്യപ്പെട്ടു
എഡിറ്റര്‍
Friday 21st March 2014 10:41am

sonia-gandhi

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി യു.എസ് കോടതി കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധിയോട് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു.

ഏപ്രില്‍ ഏഴിന് മുമ്പ് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കേസില്‍ നേരത്തെ കോടതി സോണിയ ഗാന്ധിക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും സമന്‍സ് അയച്ച സമയത്ത് യുഎസില്‍ ഉണ്ടായിരുന്നില്ലെന്നും സോണിയ കോടതിയെ അറിയിക്കുകയായിരുന്നു. തനിക്കെതിരായുള്ള സിഖ് വിരുദ്ധ കലാപക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സോണിയ ഇക്കാര്യം അറിയിച്ചിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സമന്‍സ് അയച്ച സെപ്റ്റംബര്‍ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള സമയത്ത് സോണിയ യുഎസില്‍ ഉണ്ടായിരുന്നോ എന്നത് പരിശോധിക്കാനാണ് കോടതി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് വിരുദ്ധ കലാപങ്ങളില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ്സുകാരെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് അമേരിക്കയിലെ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടനയാണ് സോണിയക്കെതിരെ ഹര്‍ജി നല്‍കിയത്.

മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ അമേരിക്കയില്‍ എത്തിയപ്പോഴായിരുന്നു കോടതി സമന്‍സ് അയച്ചിരുന്നത്.

Advertisement