osama bin laden died says us media and barack obamaവാഷിങ്ടണ്‍: അല്‍ഖയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവരും അവിടെ താമസിക്കുന്നവരുമായ അമേരിക്കക്കാരോട് ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്.

‘പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ അമേരിക്കന്‍ വിരുദ്ധ വികാരം ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവര്‍ ശ്രദ്ധിക്കണം’- മുന്നറിയിപ്പില്‍ പറയുന്നു.