Categories

ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി

iraqqq

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. കുര്‍ദിഷ് ഭൂരിപക്ഷ പ്രദേശമായ ഇര്‍ബിലില്‍ കുര്‍ദ്ദുകളെ നേരിട്ട സുന്നി വിമതര്‍ക്ക് നേരെയാണ് വ്യോമാക്രമണം. ഇറാഖില്‍ വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പെന്റഗണിന് അനുമതി നല്‍കിയിരുന്നു.

200ഓളം യു.എസ് സൈനികര്‍ ഇറാഖില്‍ ഉള്ളതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ വ്യോമാക്രമണം മാത്രമേ ഇപ്പോള്‍ നടത്തുന്നുള്ളുവെന്നും ആക്രമണം നിയന്ത്രണവിധേയമായിരിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു.

ഇറാഖിലെ കുര്‍ദ് വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇര്‍ബിലിലാണ് അമേരിക്കക്കാരും കൂടുതലായുള്ളത്. ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ആക്രമണം ഇര്‍ബില്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പൗരന്മാരുടെ സുരക്ഷയെ കരുതി പരിമിത വ്യോമാക്രമണം നടത്താനാണ് ഒബാമ ഇന്നലെ രാത്രി അനുമതി നല്‍കിയത്.

ഭീകരമായ തോതിലുള്ള അക്രമങ്ങള്‍ക്കുനേരെ അമേരിക്കയ്ക്ക് കണ്ണടച്ചിരിക്കാനാകില്ല. വംശഹത്യ ഒഴിവാക്കാനാണ് അമേരിക്ക ഇടപെടുന്നത്. ഇറാഖിലെ പ്രശ്‌നപരിഹാരത്തിന് സൈന്യത്തെ സുസജ്ജമാക്കുകയും വിവിധ വിഭാഗങ്ങള്‍ക്കിടയ്ക്ക് അനുരഞ്ജനം സാധ്യമാക്കുകയും വേണമെന്നും ഒബാമ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷ മേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.

അതേസമയം ഇറാഖിലെ ക്യിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖറാഗോഷ് സുന്നി വിമത വിഭാഗമായ ഇവിടെ നിന്ന് ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഒഴിഞ്ഞു പോയിട്ടുണ്ട്. വിഭാഗമായ ഐ.എസ്.ഐ.എസ് കീഴടക്കിയതോടെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പലായനം ചെയ്‌യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tagged with: