വാഷിംങ്ടണ്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ മറുപടിയുമായി അമേരിക്കയുടെ മിസൈല്‍ പരീക്ഷണം. അമേരിക്കന്‍ നേവിയും മിസൈല്‍ ഏജന്‍സിയും സംയുക്തമായി ഹവായി ദ്വീപിലാണ് പരീക്ഷണം നടത്തിയത്.

കഴിഞ്ഞ ദിവസം യു.എസ് സൈനിക താവളമായ ഗുവാമിനെ ലക്ഷ്യമാക്കി ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ 2700 കിലോമീറ്റര്‍ പറന്നാണ് പസഫിക് സമുദ്രത്തില്‍ പതിച്ചത്. ഇതിന് മറുപടിയുമായാണ് അമേരിക്ക തങ്ങളുടെ മിസൈല്‍ പരീക്ഷണം നടത്തിയത്.

‘സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ -6’ ഉപയോഗിച്ച് നടത്തിയ പ്രതിരോധ പരീക്ഷണം വിജയകരമായിരുന്നെന്നും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും അമേരിക്കന്‍ മിസൈല്‍ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞത് വെറും സാമ്പിള്‍ മാത്രമാണെന്നും പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറയുന്നത്.


Also read ‘സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം അനുഗ്രഹമാണ്, എതിര്‍ക്കുന്നവര്‍ ഇസ്‌ലാമിന്റെ ചരിത്രമറിയാത്തവര്‍’; സ്ത്രീകളുടെ ചേലാകര്‍മ്മം ഇസ്‌ലാം അംഗീകരിക്കുന്നതാണെന്ന് സുന്നി യുവജന സംഘം


ഇന്നലെ യു.എന്‍ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് ആണവായുധങ്ങള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന നിലപാടിലാണ് ഉത്തര കൊറിയ. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരുമെന്നും കിം ജോങ് ഉന്‍ പറഞ്ഞിരുന്നു.

ഇന്നലെ മിസൈല്‍ പരീക്ഷണത്തെ അപ്രതീക്ഷിത ആക്രമണമെന്ന് വിശേഷിപ്പിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ജപ്പാന് നേരെയുള്ള സുരക്ഷാ ഭീഷണിയായാണ് മിസൈല്‍ പ്രയോഗത്തെ നോക്കിക്കാണുന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഷിന്‍സോ ആബെ പറഞ്ഞു.