ലണ്ടര്‍: ലണ്ടന്‍ ഒളിമ്പിക്‌സ് മെഡല്‍പ്പട്ടികയില്‍ ഇത്രയും ദിവസം തലയുയര്‍ത്തി നിന്ന ചൈന ഇന്ന് രണ്ടാംസ്ഥാനത്തേക്ക് തഴയപ്പെട്ടു. മെഡല്‍വേട്ടയില്‍ ചൈനയെ മറികടന്ന് അമേരിക്കയാണ് ഒന്നാം സ്ഥാനം പിടിച്ചുവാങ്ങിയത്.

Ads By Google

നിലവില്‍ അമേരിക്കക്ക് 21 സ്വര്‍ണവും 10 വെള്ളിയും 12 വെങ്കലവുമടക്കം മൊത്തം 43 മെഡലുകളുണ്ട്. ചൈനയാവട്ടെ 20 സ്വര്‍ണവും 13 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം 42 മെഡലുകളുമായി തൊട്ടു പിറകിലും ഉണ്ട്.

തങ്ങളേക്കാള്‍ ഒരുമെഡല്‍ മുന്നിട്ടുനില്‍ക്കുന്ന അമേരിക്കയെ ഏതുവിധേനയും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈന. അതേസമയം ഇത്രയും ദിവസം രണ്ടാം സ്ഥാനത്തായിരുന്ന അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള കഠിന ശ്രമം നടത്തുമെന്നതില്‍ തെല്ലും സംശയമില്ല.

താരങ്ങളെ ഒന്നുകൂടി പ്രോത്സാഹിപ്പിച്ച് മെഡല്‍പ്പട്ടികയില്‍ ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ് ഇരുരാജ്യവുമെന്നാണ് റിപ്പോര്‍ട്ട്.