വാഷിങ്ടണ്‍ : അമേരിക്കയിലെ ഒക്‌ലഹാമയില്‍ അക്രമികള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു. ഹൈദരാബാദിലെ ദില്‍കുഷ് നഗര്‍ സ്വദേശി പ്രശാന്ത് ഗോയിനകയാണ് മരിച്ചത്. മോഷണത്തിനിത്തിയ സംഘം പ്രശാന്തിനെ കൊലപ്പെടുത്തുകയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലിയെന്ന നിലയില്‍ ഒക്‌ലഹാമയിലെ കടയില്‍ കാഷ്യറായിരിക്കുകയായിരുന്നു പ്രശാന്ത്. കാലിഫോര്‍ണിയ ഇന്റര്‍നാഷണല്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്.

വൈകീട്ട് ഏഴ് മണിയോടെ കടയിലെത്തിയ രണ്ട് പേര്‍ തോക്കുചൂണ്ടി പണം കൊള്ളയടിക്കാന്‍ ശ്രമിക്കുകയും പ്രശാന്തിനെ വെടിവെക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.