എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക വ്യോമാക്രമണം നിര്‍ത്തണം: ഹാമിദ് കര്‍സായി
എഡിറ്റര്‍
Tuesday 21st January 2014 8:14am

hamid-karzai

കാബൂള്‍: വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹാമിദ്കര്‍സായി വീണ്ടും അമേരിക്കയോട് ആവശ്യപ്പെട്ടു.

അമേരിക്കയും അഫ്ഗാനും സംയുക്തമായി കഴിഞ്ഞയാഴ്ച നടത്തിയ സൈനിക നടപടികള്‍ക്കിടെ വ്യോമാക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന പ്രസാതാവനയുമായി ഹാമിദ്കര്‍സായി രംഗത്ത് വന്നിരിക്കുന്നത്.

വ്യോമാക്രമണങ്ങള്‍ അഫ്ഗാന്‍ ജനതയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെടുന്നതെന്നും ഹാമിദ്കര്‍സായി പ്രസ്താവനയില്‍ പറയുന്നു.

പര്‍വാന്‍ പ്രവിശ്യയില്‍ ജനുവരി പതിനഞ്ചിനുണ്ടായ വ്യോമാക്രമണത്തില്‍ 12 സിവിലിയന്‍മാരും നാല് താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ കര്‍സായി നിയോഗിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Advertisement