Categories

അ­മേ­രി­ക്ക ഐ ടി വി­സ ഫീ­സ് ­വര്‍­ധി­പ്പിച്ചു

വാ­ഷി­ങ്­ടണ്‍ ഡി സി: ഐ.ടി പ്രൊ­ജ­ക്റ്റുകള്‍ ചെയ്യാന്‍ അമേരിക്കയിലെത്തുന്നതിന് ആവശ്യമായ എച്ച് വണ്‍, എല്‍ വണ്‍ വിസ ഫീസ് വന്‍ തോതില്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രമേയം സെനറ്റ് പാസാ­ക്കി.

നിലവില്‍ 2,500 ഡോളറുണ്ടായിരുന്ന വിസ ഫീസ് 4,500 ഡോളറായാണ് വര്‍ധിപ്പിച്ചത്. ഐ.ടി കമ്പനികള്‍ക്ക് വര്‍ഷംതോറും 25കോടി ഡോളറിന്റെ അധികബാധ്യത ഇതുണ്ടാക്കുമെന്നും ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്‌­കോം അ­റി­യിച്ചു.

യു.എസ്­ മെക്‌­സിക്കോ അതിര്‍ത്തി സുരക്ഷാസേനയെ സംരക്ഷിക്കുന്നതിന് വന്‍ബാധ്യത നേരിട്ടതാണ് വിസ ഫീസില്‍ കുത്തനെ വര്‍ധനവരുത്താന്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. 50,000ത്തോളം വിസയാണ് ഓരോവര്‍ഷവും ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്ക് ആശ്യമായിവരാറു­ള്ള­ത്.

ഫീ­സ് വര്‍ധന ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്ക് ഇത് വന്‍ ബാധ്യതയുണ്ടാക്കുമെന്ന് നാസ്‌­കോം ഭാ­ര­വാ­ഹികള്‍ അറി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.