എഡിറ്റര്‍
എഡിറ്റര്‍
മോഡിയോടുള്ള സമീപനത്തില്‍ ഇളവ് വരുത്തിയിട്ടില്ലെന്ന് അമേരിക്ക
എഡിറ്റര്‍
Saturday 1st March 2014 10:02am

modi-sad

വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയോടുള്ള സമീപനത്തില്‍ ഇളവ് വരുത്തിയിട്ടില്ലെന്ന് അമേരിക്ക.

യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ 2013ലെ മനുഷ്യാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മോഡിയുടെ പേരുണ്ടായിരുന്നില്ല.

എന്നാല്‍ ഇത് മോഡിയോടുള്ള നിലപാടില്‍ ഇളവ് വരുത്തിയതിന്റെ ഭാഗമാണെന്ന് അര്‍ത്ഥമില്ലെന്ന് അമേരിക്കന്‍ വക്താവ് ജെന്‍ പാസ്‌കി പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച അമേരിക്ക ഇക്കാര്യത്തില്‍ പുതിയ നയമോ നയത്തില്‍ മാറ്റമോ വരുത്തിയിട്ടില്ലെന്നും പറഞ്ഞു.

അതേസമയം മോഡിയുടെ വീസപ്രശ്‌നത്തില്‍ പുതുതായൊന്നും പറയാനില്ലെന്നും അമേരിക്ക വ്യക്തമാക്കി.

2002ലെ ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട നരേന്ദ്ര മോഡിക്ക് 2005ല്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിസ നിഷേധിച്ചിരുന്നു.

ഇതിനിടെ മോഡിയും ഇന്ത്യയിലെ അംബാസിഡര്‍ നാന്‍സി പവലും നടത്തിയ കൂടിക്കാഴ്ച്ച പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നെന്നും അതിന് വേറെ അര്‍ത്ഥങ്ങളൊന്നുമില്ലെന്നും അമേരിക്കന്‍ വക്താവ് പാസ്‌കി പറഞ്ഞു.

Advertisement