എഡിറ്റര്‍
എഡിറ്റര്‍
വധശിക്ഷയില്‍ എയര്‍ ഹംഗര്‍ പരീക്ഷണവുമായി അമേരിക്ക:ആദ്യ ഇര ബലാത്സംഗക്കേസിലെ പ്രതി
എഡിറ്റര്‍
Thursday 16th January 2014 7:39am

hanger

ന്യുയോര്‍ക്ക്: വധശിക്ഷയില്‍ പുതിയ പരീക്ഷണവുമായി അമേരിക്ക രംഗത്ത്. ‘എയര്‍ ഹംഗര്‍’ എന്ന പ്രസിദ്ധമായ വധശിക്ഷാ രീതിയാണ് വധശിക്ഷ ലഭിച്ചവര്‍ക്ക് മേല്‍ അമേരിക്ക പരീക്ഷിക്കുന്നത്.

ബലാത്സംഗക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഡെന്നിസ് മക് ഗുെഎറില്‍ ആണ് ഈ വധശിക്ഷാ രീതി അമേരിക്ക ആദ്യമായി പരീക്ഷിക്കുന്നത്.

മയക്കുമരുന്നായ മിഡോസൊലവും വേദനസംഹാരിയായ ഹൈഡ്രോഫോര്‍മോണും കൂട്ടിച്ചേര്‍ത്തുള്ള വിഷമാണ് പ്രതിക്ക് നല്‍കുക. എന്നാല്‍ മരണം ഉറപ്പാണെങ്കിലും അവസാന നിമിഷങ്ങളെ സംബന്ധിച്ച് ശാസ്ത്ര ലോകത്തിന് വലിയ ഉറപ്പില്ല.

2009ല്‍ ഓഹിയോയില്‍ ഈ വിഷക്കൂട്ടിന് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും വധശിക്ഷക്കായി ഇവ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

അതേസമയം ഈ വധശിക്ഷാ രീതിക്കെതിരെ ഓഹിയോ കോടതിയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തള്ളിപ്പോവുകയായിരുന്നു.

1989 ല്‍ ഓഹിയോ സ്വദേശി ജോയ് സ്റ്റിവര്‍ട്ടിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഡെന്നിസ് മക് ഗുെഎറിന് വധശിക്ഷ ലഭിച്ചത്.

Advertisement