വാഷിങ്ടണ്‍: അല്‍ഖ്വയിദയെ പൂര്‍ണമായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അമേരിക്ക രഹസ്യ വ്യോമതാവളങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്ക, ഗള്‍ഫ് മേഖല, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് താവളങ്ങളുടെ നിര്‍മ്മാണം.

മിസൈലുകളും സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളും ഹണ്ടര്‍ കില്ലര്‍ ചാര വിമാനങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീഷെല്‍സ് ദ്വീപില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് അമേരിക്കന്‍ ദിനപത്രം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ആഗോള ഭീകര സംഘടനയായ അല്‍ഖ്വയിദയെ ആളില്ലാ വിമാനങ്ങളിലൂടെ പിന്തുടര്‍ന്നു നശിപ്പിക്കുകയാണു ലക്ഷ്യം. മറ്റൊരു ഭീകരസംഘടന അല്‍ ഷബാബിനെ നിര്‍വീര്യമാക്കാന്‍ എത്യോപ്യയിലും രഹസ്യവ്യോമതാവളം ഒരുക്കിയിട്ടുണ്ടത്രെ. കടല്‍ കൊള്ളക്കാര്‍ക്കെതിരായ നടപടി കാര്യക്ഷമാക്കുക എന്നതാണ് മറ്റൊരു ഉദ്ദേശ്യം.

ഒസാമ ബിന്‍ ലാദന്‍ വധത്തോടെ സമ്മര്‍ദത്തിലായ അല്‍ഖ്വയിദ ദക്ഷിണേഷ്യയ്ക്കു പുറത്തേക്കു താവളങ്ങള്‍ പറിച്ചുനടാന്‍ നീക്കം നടത്തുന്നെന്ന നിഗമനമാണു യു.എസിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്ന് സൂചന. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്നാണു രഹസ്യവ്യോമതാവളങ്ങള്‍ ഒരുക്കാന്‍ നീക്കമാരംഭിച്ചത്.

ഒസാമ ബിന്‍ ലാദന്‍ വധത്തോടെ സമ്മര്‍ദത്തിലായ അല്‍ഖ്വയിദ ദക്ഷിണേഷ്യയ്ക്കു പുറത്തേക്കു താവളങ്ങള്‍ പറിച്ചുനടാന്‍ നീക്കം നടത്തുന്നെന്ന നിഗമനമാണു യു.എസിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. കിഴക്കന്‍ ആഫ്രിക്കയില്‍ ലാദനെപ്പോലെ അപകടകാരിയായ ഭീകരനേതാവ് ഉദയംചെയ്യാന്‍ സാധ്യതയുണ്ടെന്നും അമെരിക്ക ആശങ്കപ്പെടുന്നു.