എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറി
എഡിറ്റര്‍
Friday 2nd June 2017 7:55am


ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോളകൂട്ടായ്മയായ പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് പാരീസ് ഉടമ്പടിയെന്ന് ആരോപിച്ചാണ് ഉടമ്പടിയില്‍ നിന്നും പിന്മാറുന്നതായി ട്രംപ് അറിയിച്ചത്.


Also Read: സെല്‍ഫി വിവാദത്തില്‍ കുരുങ്ങി വീണ്ടും പ്രിയങ്ക ചോപ്ര; ഒടുവില്‍ തലയൂരിയത് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് 


അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഉടമ്പടി അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.വൈറ്റ് ഹൗസിലെ പ്രത്യേകയോഗത്തില്‍ വെച്ചാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്.

ഞാന്‍ പിറ്റ്‌സ്ബര്‍ഗിനെ പ്രതിനീധികരിക്കാനാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാരീസിനുവേണ്ടിയല്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന.


Don’t Miss: ഭര്‍ത്താവിന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഡി.എന്‍.എ ടെസ്റ്റ് ഒഴിവാക്കാന്‍ യുവതി 21 ദിവസം പ്രായമായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി കൊലപ്പെടുത്തി


bഅന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരിക. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനത്തോത് വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പാരീസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥ. 195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. 2025ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കുമെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉറപ്പുനല്‍കിയിരുന്നു.

Advertisement