Categories

ഗ്രൗ­ണ്ട് സീ­റോ­ക്ക­ടു­ത്ത് മു­സ്‌ലിം പ­ള്ളി നിര്‍­മ്മി­ക്കാന്‍ അ­നുമ­തി

ന്യൂ­യോര്‍­ക്ക്: 2001 സെ­പ്­തം­ബര്‍ 11ന് ആ­ക്രമ­ണം ന­ട­ന്ന ഗ്രൗ­ണ്ട് സീ­റോ­ക്ക­ടു­ത്ത് മു­സ് ലിം പ­ള്ളി പ­ണി­യാന്‍ അ­നു­മ­തി. ഭൂ­മി അ­നു­മ­തി­ക്കു­ന്ന­തി­നു­ള്ള ക­മ്മീഷന്‍ ഐ­ക്യ­ഖ­ണ്ഡേ­ന­യാണ് നിര്‍­മ്മാ­ണ അ­നുമ­തി നല്‍­കി­യ­ത്.

ഗ്രൗ­ണ്ട് സീ­റോ­ക്ക­ടു­ത്ത് പ­ള്ളിയും ഇ­സ് ലാ­മി­ക് സെന്ററും നിര്‍­മ്മി­ക്കുന്ന­ത് പ്ര­കോ­പ­ന­പ­ര­മാ­ണെ­ന്ന് ആ­രോ­പി­ച്ച് മാ­സ­ങ്ങ­ളാ­യി വി­വാ­ദം ന­ട­ക്കു­ക­യാണ്. സെ­പ്­തം­ബര്‍ 11ന് ആ­ക്ര­മി­ക്ക­പ്പെ­ട്ട ഇ­രട്ട ഗോ­പു­ര­ങ്ങള്‍ നി­ല നി­ന്ന സ്ഥ­ല­ത്തി­ന­ടു­ത്ത് പ­ള്ളി നിര്‍­മ്മി­ക്കു­ന്ന­തി­നെ­തി­രെ ക­ഴി­ഞ്ഞ­യാഴ്­ച ജൂ­ത സം­ഘ­ട­നയാ­യ ആന്റി ഡി­ഫ­മേ­റ്റി­ങ് ലീ­ഗ് ഇ­തി­നെ­തി­രെ ശ­ക്ത­മാ­യി രംഗ­ത്ത് വ­ന്നി­രു­ന്നു.

അ­മേ­രി­ക്ക­യി­ലെ മ­ത സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പ്ര­തീ­ക­മാ­കും പ­ള്ളി നിര്‍­മ്മാ­ണ­ത്തി­നു­ള്ള അ­നു­മ­തി­യെ­ന്ന് മേ­യര്‍ മി­ഖാ­യേല്‍ ബ്ലൂ­മെര്‍­ഗ് പ­റ­ഞ്ഞു. പ­ള്ളി നിര്‍­മ്മാ­ണ­ത്തി­ന് അ­നുമ­തി നല്‍­കി­യ­തി­നെ അ­മേ­രി­ക്കന്‍ മു­സ് ലിം­കള്‍ സ്വാഗ­തം ചെ­യ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.