കഹോ നാ പ്യാര്‍ ഹേ എന്ന വന്‍ ഹിറ്റുമായി ബോളിവുഡില്‍ ചുവടുറപ്പിച്ച അമീഷ പട്ടേല്‍ ആ യാത്ര ഇപ്പോഴും തുടരുകയാണ്. റേസ് 2 പോലുള്ള അമീഷയുടെ പല ചിത്രങ്ങളും നൂറ് കോടി ക്ലബ്ബില്‍ കയറുന്നതും താരത്തിന്റെ കഴിവ് തന്നെയാണ് വ്യക്തമാകുന്നത്.

Ads By Google

ബോളിവുഡില്‍ വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുക്കുന്ന അമീഷയ്ക്ക് പ്രിയദര്‍ശന്റെ ബൂല്‍ബുലയ്യയും ഹണി മൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും എല്ലാം എന്നും പ്രിയപ്പെട്ടതാണ്.

ബോളിവുഡില്‍ മാത്രമല്ല തെലുങ്കിലും അമീഷ ഒരു ഭാഗ്യ താരം തന്നെയാണ്. പവന്‍ കല്ല്യാണിനൊപ്പമുള്ള ബദ്രിയും മഹേഷ് ബാബുവിന്റെ നാനിയും തെലുങ്കില്‍ ഹിറ്റായിരുന്നു.

എന്നാല്‍ തെലുങ്കില്‍ വലിയൊരു പ്രൊജക്ടുമായി അമീഷ കരാറിലെത്തിക്കഴിഞ്ഞെന്നാണ് പുതിയ വാര്‍ത്തകള്‍. തെലുങ്ക് സിനിമയെ കുറിച്ചുള്ള സംസാരം നടന്നുകൊണ്ടിരിക്കുകയാണെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ആഗ്രഹിച്ചിട്ടേയുള്ളൂവെന്നുമാണ് അമീഷ പറയുന്നത്.
തെലുങ്കില്‍ അഭിനയിക്കാന്‍ വലിയൊരു പ്രതിഫലമാണ് താരത്തിന് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

ഷോട്ട് കട്ട് റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്് ലൊക്കേഷനിലാണ് അമീഷ ഇപ്പോഴുള്ളത്. ചിത്രത്തിന്റെ റിലീസിങ് ജൂണിലാണ് നിശ്ചയിച്ചിരിക്കുന്നത്.