തമിഴിന്റെ സുപ്പര്‍ സംവിധായകന്‍ എ.ആര്‍. മുരുകദോസ് നിര്‍മ്മിച്ച ചിത്രം ‘എങ്കേയും എപ്പോതും’ ഹിന്ദിയില്‍ എത്തുന്നതിനുള്ള വഴിതെളിയുന്നു. ബോളിവുഡിലെ സൂപ്പര്‍ ഹീറോ അമീര്‍ ഖാന്‍ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള റൈറ്റ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

മുരുകദോസിന്റെ തമിഴ് ചിത്രം ഗജിനി ഹിന്ദിയില്‍ റീമേക്ക് ചെയ്ത് വന്‍വിജയം കൊയ്‌തെടുത്തയാളാണ് അമീര്‍ ഖാന്‍. അമീര്‍ തന്നെ ഏങ്കേയും എപ്പോതും റീമേക്ക് ചെയ്യുന്നത് മുരുകദോസിന് വന്‍ നേട്ടമാകും.

Subscribe Us:

മുരുകദോസിന്റെ അസിസ്റ്റന്റായിരുന്ന എം.ശരണവണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയ്, അഞ്ജലി, അനന്യ, ഷര്‍വാനന്ദ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയിരുന്നത്. സെപ്റ്റംബര്‍ 16ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടിയത്.