തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ അടിയന്തര സര്‍വ്വീസുകളിലൊന്നായ ആംബുലന്‍സും ഇനി ഓടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടേയും ടെക്‌നീഷ്യന്മാരുടേയും സംഘടന അറിയിച്ചു. ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളാണ് സംഘടനയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.

ഞായറാഴ്ച്ച നടത്തിയ ഹര്‍ത്താലില്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. ജീവനക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പൊലീസ് സംരക്ഷണവും വേണ്ട വിധത്തില്‍ ലഭിക്കുന്നില്ലെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.