ന്യൂദല്‍ഹി: ഭരണനിര്‍വഹണത്തിനു തടസ്സമായാല്‍ വിവരാവകാശ നിയമം പുനരവലോകനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അംബികാ സോണി. വിവരാവകാശ നിയമം സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച ആയുധങ്ങളിലൊന്നാണ്. ഈ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണനിര്‍വഹണത്തിലേക്കു നുഴഞ്ഞുകയറുകയെന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ സൂക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അംബികാ സോണി വ്യക്തമാക്കി.

Subscribe Us:

സര്‍ക്കാര്‍ വകുപ്പുകളിലെ രേഖകള്‍ ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്കു അവകാശം നല്‍കുന്ന വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഏതു നീക്കത്തെയും എതിര്‍ക്കുമെന്നും വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണെന്ന് തനിക്കു ബോധ്യപ്പെട്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.