എഡിറ്റര്‍
എഡിറ്റര്‍
അംബാസിഡര്‍ അഹമ്മദ് ജാവേദ് ഹയിലില്‍ സന്ദര്‍ശനം നടത്തി
എഡിറ്റര്‍
Wednesday 17th May 2017 11:16am

റിയാദ് :’നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന സൗദി ദൗത്യത്തിന് പിന്തുണയും പ്രചാരണവുമായി അംബാസിഡര്‍ അഹമ്മദ് ജാവേദ് ഹയിലില്‍ എത്തി.

സാമൂഹ്യ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും സയുക്ത യോഗത്തില്‍ അനുവദിച്ച സമയത്തിനുള്ളില്‍ രാജകാരുണ്യമായ പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ത്യന്‍ സമൂഹം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിനായി എല്ലാ വിധ പ്രചാരണങ്ങളിലും ഏര്‍പ്പെടണമെന് അദ്ദേഹം പറഞ്ഞു.

റമദാന്‍ കഴിഞ്ഞാലുടന്‍ വിവിധ വകുപ്പുകളുടെ ശക്തമായ പരിശോധനകള്‍ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി അനില്‍ നോട്ടിയാലും ഉദ്യോഗസ്ഥരും അംബാസഡറോടൊപ്പമുണ്ടായിരുന്നു.

പൊതുമാപ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് സൗദിയുടെ വടക്ക് പടിഞ്ഞാറന്‍ നഗരമായ ഹയിലില്‍ അംബാസിഡര്‍ എത്തുന്നത്.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍

Advertisement