Categories

കാലം മാറി; കോലം മാറാന്‍ അംബാസഡര്‍

ന്യൂദല്‍ഹി: ചരിത്രാതീതകാലത്തെ മാറാപ്പും പേറി നിരത്തുകളിലൂടെ കുതിച്ചിരുന്ന അംബിയെന്ന അംബാസിഡര്‍ ഓര്‍മ്മകളിലായിക്കഴിഞ്ഞു. എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്് അംബാസിഡറിന്റെ കോലം മാറ്റാനാണ് കമ്പനി അധികൃതര്‍ നീക്കം തുടങ്ങിയിരിക്കുന്നത്.

അംബിയുടെ മൊത്തം രൂപം തന്നെ മാറ്റി ആധുനിക കാറുകളോട് കിടപിടിക്കുന്ന രൂപത്തില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ ശ്രമം. ബോണറ്റ്, ഹെഡ്‌ലാമ്പ്്, എന്‍ജിന്‍ അടക്കം എല്ലാ ഭാഗങ്ങളും സമ്പൂര്‍ണമാറ്റത്തിന് വിധേയമാകും.

ബ്രിട്ടിഷ് മാര്‍ക്യൂ മോറിസിന്റെ മോഡലിലായിരിക്കും പുതിയ ആംബി പുറത്തിറങ്ങുക. ഒരുകാലത്ത് രാഷ്ട്രീയക്കാരുടെ സ്വന്തം വാഹനമായി അറിയപ്പെട്ടിരുന്ന കാറായിരുന്നു അംബാസഡര്‍. എന്നാല്‍ 80 ന്റെ ആരംഭത്തി്ല്‍ മാരുതി 800 രംഗത്തെത്തുകയും അംബിയുടെ മൂല്യം ഇടിയുകയുമായിരുന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ മുഖംമിനുക്കിയെത്തുന്ന അംബിക്ക് കഴിയുമോ എന്നതാണ് വാഹനപ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.