എഡിറ്റര്‍
എഡിറ്റര്‍
അംബാനിയുടെ റിലയന്‍സ് കമ്പനി ഇനി ഒരു കുടക്കീഴില്‍
എഡിറ്റര്‍
Tuesday 22nd January 2013 4:22pm

 

മുബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇനി ഒരു കുടക്കീഴില്‍. റിലയന്‍സിന്റെ വിവിധ കമ്പനികള്‍ ഏകോപിപ്പിച്ച് റിലയന്‍സ് ഫ്രഷ് എന്ന് ഒറ്റ കമ്പനിയാക്കാനാണ് അംബാനിയുടെ തീരുമാനം. ഇതോടെ റിലയന്‍സ് റീട്ടെയ്ല്‍ എന്ന് വലിയ ശൃംഖല റിലയന്‍സ് ഫ്രഷ് ആയി മാറും.

Ads By Google

2006 ലാണ് അംബാനി റിലയന്‍സ് എന്ന് ബിസിനസ്സ് സാമ്രാജ്യം കെട്ടി പടുത്തിയത്. ഗതി വേഗത്തില്‍ തന്നെ അത് പടര്‍ന്ന് പന്തലിച്ചു.
വ്യാപാരം കൂട്ടാനാും ഭരണം എളുപ്പമാക്കാനുമാണ് ഒറ്റ കമ്പനിയാക്കാനുള്ള അംബാനിയുടെ തീരുമാനം.

വിവിദ തലങ്ങളിലായി 1400 സ്‌റ്റോറുകളാണ് റിലയന്‍സിന് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,749 കോടി രൂപയാണ് വിറ്റുവരവ്. 2016 ഓടെ 50,000 കോടി രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്.

റിലയന്‍സ് റീട്ടെയില്‍ എന്ന ഹോള്‍ഡിങ് കമ്പനിക്ക് കീഴില്‍ റിലയന്‍സ് ഫ്രഷ് എന്ന ഒറ്റക്കമ്പനിയായി ചുരുങ്ങും. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റിലയന്‍സ് ഫ്രഷ്, വസ്ത്ര ശൃംഖലയായ റിലയന്‍സ് ട്രെന്‍ഡ്‌സ്, ഗൃഹോപകരണ ശൃംഖലയായ റിലയന്‍സ് ഡിജിറ്റല്‍, പാദരക്ഷകള്‍ക്കായുള്ള റിലയന്‍സ് ഫൂട്ട്പ്രിന്റ്‌സ്, വാഹന ഘടകങ്ങള്‍ക്കായുള്ള റിലയന്‍സ് ഓട്ടോസോണ്‍ , റിലയന്‍സ് ലീഷര്‍ , റിലയന്‍സ് ജെംസ് ആന്‍ഡ് ജ്വല്ലേഴ്‌സ്, റിലയന്‍സ് റീപ്ലേ ഗെയിമിങ് എന്നിവയെല്ലാം ഇനി  റിലയന്‍സ് ഫ്രഷിന് കീഴിലാകും.

ഇതിനായി ബോംബേ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് റിലയന്‍സ് മേധാവി അംബാനി അറിയിച്ചു.

Advertisement