മുംബൈ: മുകേഷ് അംബാനി ആഡംബര കൊട്ടാരം നിര്‍മ്മിച്ചത് വഖഫ് ഭൂമിയിലാണെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 27 നിലകളുള്ള കൊട്ടാരമാണ് അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

100 കോടി ഡോളറിലധികം വില വരുന്ന 4532 ചതുരശ്ര അടിയിലാണ് അംബാനി വീട് നിര്‍മ്മിച്ചത്. അനാഥാലയം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച ഭൂമി സര്‍ക്കാറിലെ ചില ഉന്നതരുടെ ഒത്താശയോടെ അബാനി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രന്യൂനപക്ഷ മന്ത്രാലയം വിജിലന്‍സ് കമ്മീഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് വിജിലന്‍സ് കമ്മീഷന്റെ തീരുമാനം.