എഡിറ്റര്‍
എഡിറ്റര്‍
2ജി പുനര്‍ലേലത്തില്‍ അംബാനി സഹോദരന്‍മാര്‍ പങ്കെടുക്കില്ല
എഡിറ്റര്‍
Saturday 20th October 2012 1:10pm

ന്യൂദല്‍ഹി: നവംബറില്‍ നടക്കുന്ന 2ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ ആറ് കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഈ പുനര്‍ലേലത്തില്‍ അംബാനി സഹോദരങ്ങള്‍ പങ്കെടുക്കുന്നില്ലെന്നതാണ് പ്രത്യേകത.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, വീഡിയോകോണ്‍, നോര്‍വീജിയന്‍ കമ്പനിയായ ടെലിനോര്‍ എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ച കമ്പനികള്‍. റഷ്യന്‍ കമ്പനിയായ സിസ്റ്റമ, യു.എ.ഇ യിലെ എത്തിസലാത്ത്, എസ്‌ടെല്‍, ലൂപ് എന്നീ കമ്പനികള്‍ ഇത്തവണ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

Ads By Google

കഴിഞ്ഞ ഡിസംബറില്‍ അഴിമതിയെത്തുടര്‍ന്ന് ഇവരുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടിരുന്നു.  രാജ്യത്തെ മുഴുവന്‍ സര്‍ക്കിളുകളിലും 4ജി ബ്രോഡ്ബ്രാന്‍ഡ് സേവനത്തിന് അനുമതി ലഭിച്ച ഇന്‍ഫോടെല്‍ എന്ന കമ്പനിയെ ഏറ്റെടുത്ത അംബാനി സഹോദരന്‍മാരായ മുകേഷ് അംബാനിയും അനുജന്‍ അനില്‍ അംബാനിയും ലേലത്തില്‍ പങ്കെടുക്കുന്നില്ല.

നവംബര്‍ 12നാണ് ജി.എസ്.എം സ്‌പെക്ട്രത്തിനായുള്ള ലേലം ആരംഭിക്കുന്നത്. 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന് 14,000 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. സി.ഡി.എം.എ ലേലവും നവംബറില്‍ നടക്കും.

Advertisement