തിരുവനന്തപുരം: അമ്പലത്തറയില്‍ കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി സി സി അംഗം എസ് എം ബഷീര്‍ ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്റ് ചെയ്തു. ഡി സി സി പ്രസിഡന്റ് വി എസ് ശിവകുമാറാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

ബ്ലോക്ക് കമ്മിറ്റി അംഗം എസ് അശോകന്‍, കമലേശ്വരം ഉണ്ണി, കെ കെ ശിവന്‍കുട്ടി, പരുത്തിക്കുഴി നസീര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജി ലീന എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. സംഭവത്തെക്കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ അനില്‍ കുമാറിനെ ചുമതലപ്പെടുത്തി.