അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ സി.പി. ഐ. എം പിന്തുണയോടെ പാര്‍ട്ടി വിമതന്‍ പഞ്ചായത്ത് പ്രസിഡണ്ടായി. ധ്യാനസുതനെയാണ് പാര്‍ട്ടി   പിന്തുണയോടെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.

അതിനിടെ മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫിന് ലഭിച്ചു. ഇരുമുന്നണികള്‍ക്കും 13 അംഗങ്ങള്‍ വീതമുള്ള ഇവിടെ വോട്ടെടുപ്പിലൂടെയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. എല്‍.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് ഭരണം യു.ഡി.എഫ് നേടിയത്. കോണ്‍ഗ്രസിലെ അഡ്വ. കെ.ആര്‍ മുരളീധരനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.