ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നും പതക്കം മോഷ്ടിച്ചവരെ പിടികൂടാത്ത നടപടിയില്‍ ഭക്തരുടെ പ്രതിഷേധം. ക്ഷേത്രത്തിലെ പാല്‍പ്പായസ വിതരണം തടഞ്ഞുകൊണ്ടാണ് ഭക്തര്‍ രംഗത്തെത്തിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവാഭരണത്തിലെ അമൂല്യമായ രത്ന പതക്കങ്ങളാണ് കാണാതായത്. കഴിഞ്ഞ വിഷു നാളില്‍ തിരുവാഭരണം ചാര്‍ത്താതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ മല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി. വിജയകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണു കേസ് അന്വേഷിച്ചു വരുന്നത്.


Dont Miss ദിലീപിനെ കൂകിവിളിക്കുന്നത് ഒരു പണിയുമില്ലാതെ നടക്കുന്ന ചിലരെന്ന് ദിലീപിന്റെ അഭിഭാഷകന്‍; ഇവരുടെ ദുര്‍ഗതിയില്‍ സങ്കടമുണ്ടെന്നും രാംകുമാര്‍


പതക്കം കണ്ടെത്താനായി ക്ഷേത്രക്കുളം വറ്റിച്ചു പരിശോധന നടത്തിയിരുന്നു. മേല്‍ശാന്തിമാര്‍ മുമ്പു കുളിച്ചിരുന്ന കുളവും ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിനു സമീപത്തെ കിണറും വറ്റിച്ചു പരിശോധിച്ചിരുന്നു. വടക്കേ തിടപ്പള്ളിയോടു ചേര്‍ന്ന പാല്‍പായസ കിണര്‍ വറ്റിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.