ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന്മാരായ ആമസോണ്‍ ഡോട്ട് കോം ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നു. വരുന്ന ഒക്ടോബറോടെ ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കുമെന്ന് കമ്പനിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് മാസിക റിപ്പോര്‍ട്ട് ചെയ്തു.

ഒന്‍പതിഞ്ച് സ്‌ക്രീനുമായി പുറത്തിറങ്ങുന്ന ടാബ്‌ലെറ്റില്‍ ഗൂഗിളിന്റെ ആന്‍ഡ്രേയ്ഡ് ഓപ്പറെറ്റിംഗ് സിസ്റ്റമാവും ഉപയോഗിക്കിക. ഉപഭോക്താക്കള്‍ക്ക് വീഡിയെ കാണാനും ഇലക്ട്രോണിക് പുസ്തക വായനക്കും ഡിജിറ്റല്‍ സംഗീതം ശ്രവിക്കാനും ടാബ്‌ലെറ്റ് വഴി സാധിക്കും.

Subscribe Us:

എന്നാല്‍ ക്യാമറയുടെ സേവനം ലഭ്യമല്ല. റിപ്പോര്‍ട്ടനുസരിച്ച് ആമസോണല്ല ഇതിന്റെ ഡിസൈനിംഗ് നടത്തിയത്. ആപ്പിളിന്റെ ഐ പാഡിനും സോണിയുടെ കോര്‍പ്‌സ് ടാബ്‌ലറ്റിനും വിപണിയില്‍ ആമസോണിന്റെ ഉല്‍പ്പന്നം ശക്തമായ എതിരാളി ആവുമെന്ന് കരുതാം.

അതേസമയം ഈ വാര്‍ത്തയെക്കുറിച്ച് ആമസോണ്‍ പ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല