Categories

നെക്സ്റ്റ് ജനറേഷന്‍ കിന്റല്‍ പേപ്പര്‍വൈറ്റുമായി ആമസോണ്‍

Kindle-Paperwhite

ന്യൂദല്‍ഹി: നെക്‌സ്റ്റ് ജനറേഷന്‍ കിന്റല്‍ പേപ്പറുമായി ആമസോണ്‍ ഉടന്‍ എത്തും. അടുത്ത വര്‍ഷം പകുതിയോടെ ഇത് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

300 ppi ഹൈറെസല്യൂഷനോടുകൂടി എത്തുന്ന പുതിയ ഇ-ബുക്ക് റീഡറിന്റെ പണിപ്പുരയിലാണ് ആമസോണ്‍ ഇപ്പോള്‍. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും പുതിയ മോഡല്‍ എത്തുക.

പഴയ മോഡലിനേക്കാള്‍ ഹാര്‍ഡ്‌വെയറിലും ചില മാറ്റങ്ങള്‍ ആമസോണ്‍ വരുത്തുന്നുണ്ടെന്നാണ് അറിയുന്നത്. പ്ലാസ്റ്റിക്കിന് പകരം മറ്റെ ഗ്ലാസ് ഉപയോഗിച്ചാവും ഇതിന്റെ സ്‌ക്രീന്‍ ഉണ്ടാവുക.

Tagged with: