ന്യൂയോര്‍ക്ക്: ബുക്ക് റെക്കമെന്റേഷന്‍ സൈറ്റായ ഗുഡ് റീഡിനെ ആമസോണ്‍ ഏറ്റെടുക്കുന്നു. ഗുഡ് റീഡിനെ വാങ്ങിക്കുന്നതിലൂടെ ആമസോണിന്റെ പ്രധാന വാണിജ്യ സ്രോതസ്സായ ബിബ്ലിയോഫയല്‍സ് ആമസോണിന് ലഭിക്കുന്നതെന്നാണ് ആമസോണിന്റെ പ്രധാന നേട്ടം.

Ads By Google

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഗുഡ്‌റീഡ് പ്രമുഖ പുസ്തകങ്ങളെ കുറിച്ചുള്ള റിവ്യൂകളും കാറ്റലോഗുമൊക്കെ ഉപഭോക്താവിനെ അറിയിക്കുകയാണ് ഗുഡ് റീഡ് ചെയ്യുന്നത്.

ലോകത്തെമ്പാടുമായി 16 മില്യണ്‍ അംഗങ്ങളാണ് ഗുഡ് റീഡിനുള്ളത്. 23 മില്യണിന് ബുക്ക് റിവ്യൂകളും ഇതുവരെയായി ഗുഡ് റീഡ് പുറത്തിറക്കിയിട്ടുണ്ട്. ആമസോണുമായുള്ള കൂട്ട്‌കെട്ട് തങ്ങളഅ#ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഗുഡ് റീഡ്.

ലോകത്തെമ്പാടും നിരവധി ഉപഭോക്താക്കളുള്ള ഗുഡ് റീഡിനെ സ്വന്തമാക്കുന്നതിലൂടെ തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ വിപുലമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.