Administrator
Administrator
അമര്‍സിങ് ആശുപത്രിവിട്ടു
Administrator
Sunday 30th October 2011 12:42pm

amar singh slams prashant-shanti bhushanന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ ജാമ്യം ലഭിച്ച സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭ എം.പിയുമായ അമര്‍ സിങ് എയിംസ് ആശുപത്രി വിട്ടു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അമര്‍ സിങ്ങിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ മാസം 24ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഡോക്ടര്‍മാരുടെ സ്ഥിരം നിരീക്ഷണം ആവശ്യമാണെന്നുമുള്ള എയിംസ് ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി അമര്‍ സിങ്ങിന് ജാമ്യം നല്‍കിയത്. അനുമതിയില്ലാതെ രാജ്യം വിട്ടുപോവരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

ഒന്നാം യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു തേടിയ സമയത്ത് എം.പിമാരെ പണം കൊടുത്തു സ്വാധീനിച്ചുവെന്ന കേസില്‍ അഴിമതി നിരോധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് അമര്‍സിങ്ങിനെ സെപ്റ്റംബര്‍ ആറിന് അറസ്റ്റു ചെയ്തത്.

malayalam news

Advertisement