Categories

അമര്‍സിങ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു

amar-singന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അമര്‍ സിങ് രാജിവെച്ചു. തായി റിപ്പോര്‍ട്ട്. പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് അംഗത്വവും പാര്‍ട്ടി വക്താവ് സ്ഥാനവും രാജിവെച്ചിട്ടുണ്ട്.

ദുബൈയില്‍ നിന്ന് ഫാക്‌സ് വഴി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനാണ് രാജി സമര്‍പ്പിച്ചത്്. വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് അദേഹം അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം രാജിവച്ചതിന്റെ കാരണം ആരാഞ്ഞപ്പോള്‍ മുമ്പ് മൂന്നു തവണ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും അപ്പോഴെല്ലാം മുലായം സിംഗ് ഒഴിമാറുകയായിരുന്നെന്നും അമര്‍ സിംഗ് അറിയിച്ചു. തന്റെ സ്ഥാനത്തേക്ക് പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവിനെ പരിഗണിക്കാനും അമര്‍ സിംഗ് ശിപാര്‍ശ ചെയ്തു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടില്ലെന്നും സിങ് പറഞ്ഞിട്ടുണ്ട്.

അതേസമയം പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവുമായുണ്ടായ അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്ന് സൂചനയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയും നടി ജയപ്രദയുടെ സ്ഥാനാര്‍ത്ഥി തര്‍ക്കവും പാര്‍ട്ടിക്കുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുലായം സിംഗ് യാദവിന്റെ മരുമകള്‍ ഡിംപിള്‍ യാദവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ് ബബ്ബാറിനോട് തോറ്റതിനെ അമര്‍ സിംഗ് പരിഹസിക്കുകയും ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.