ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെകര്ട്ടറി സ്ഥാനത്ത് നിന്നുള്ള അമര്‍സിങിന്റെ രാജി പാര്‍ട്ടി തലവന്‍ മുലാംസിങ് യാദവ് സ്വീകരിച്ചു. പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്നുള്ള അമര്‍സിങിന്റെ രാജിയും സ്വീകരിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞ ആറിനാണ് അമര്‍സിങ് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അമര്‍സിങ് വ്യക്തമാക്കിയത്. എന്നാല്‍ മുലായം സിങുമായുള്ള അഭിപ്രായ വത്യാസമാണ് അമര്‍സിങിന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.