എഡിറ്റര്‍
എഡിറ്റര്‍
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരാക്രമണം: പിന്നില്‍ ലഷ്‌കറിന്റെ പാക് വിഭാഗമെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 11th July 2017 11:56am

ന്യൂദല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പാക് വിഭാഗമാണെന്ന് റിപ്പോര്‍ട്ട്. അഞ്ച് ലഷ്‌കര്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്റലിജന്‍സ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഭീകരാക്രമണത്തില്‍ ഏഴു തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ ശ്രീനഗറിലെ ബെയ്‌സ് ആശുപത്രിയില്‍ നിന്നും ദല്‍ഹിയിലേക്കു കൊണ്ടുപോയി.

ഇന്നലെ രാത്രി എട്ടരയോടെ നടന്ന ഭീകരാക്രമണത്തില്‍ സ്ത്രീകളടക്കം കൊല്ലപ്പെട്ടിരുന്നു. പാക് തീവ്രവാദി അബു ഇസ്മയിലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് യോഗം വിളിച്ചിട്ടുണ്ട്. എന്‍.എസ്.എയും സുരക്ഷാ ഉദ്യോഗസ്ഥറും ഇന്റലിജന്‍സ് ഏജന്‍സികളും യോഗത്തില്‍ പങ്കെടുക്കും.


Must Read:  ഈ വാര്‍ത്ത കേട്ട് സന്തോഷിക്കാന്‍ ഞാന്‍ നിന്നെപ്പോലെ ചെറ്റയല്ല; 20 വര്‍ഷം മുന്‍പത്തെ ദിലീപിന്റെ മുഖം മൂടി വലിച്ചുകീറിയ സംഭവം ഓര്‍ത്തെടുത്ത് തിരക്കഥാകൃത്ത് റഫീക് സീലാട്ട്


സമാധാനപൂര്‍ണമായി തീര്‍ത്ഥയാത്ര നടത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

അമര്‍നാഥില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യന്വേഷ വിഭാഗം പൊലീസിന് ജൂണ്‍ 25ന് വിവരം നല്‍കിയിരുന്നു.

Advertisement