Categories

ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണുമെതിരേ ഒളിയമ്പുമായി അമര്‍ സിംഗ്

amar singh slams prashant-shanti bhushanന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ രൂപീകരിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ അംഗങ്ങളായ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണുമെതിരേ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ നേതാവ് അമര്‍ സിംഗ് രംഗത്ത്. രണ്ടുപേരുടേയും ക്ലീന്‍ ഇമേജില്‍ തനിക്ക് സംശയമുണ്ടെന്നാണ് അമര്‍ സിംഗ് ആരോപിച്ചിരിക്കുന്നത്.

ശാന്തി ഭൂഷണിന്റേയും പ്രശാന്ത് ഭൂഷണിന്റേയും സമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. പൊതുതാല്‍പ്പര്യ ഹരജികള്‍ സമര്‍പ്പിച്ചാണ് ഇരുവരും ഇത്രയും സ്വത്ത് സമ്പാദിച്ചത്. ആര്‍ക്കെല്ലാം വേണ്ടിയായിരുന്നു ഇത്തരം ഹരജികള്‍ നല്‍കിയതെന്ന് അന്വേഷിക്കണമെന്നും അമര്‍ ആവശ്യപ്പെട്ടു.

ശാന്തിഭൂഷണും മുലായം സിംഗുമായി നടന്ന സംഭാഷണമടങ്ങിയ വിവാദ സി.ഡിയുടെ പകര്‍പ്പും അമര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ സി.ഡി കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ അമര്‍ സിംഗാണെന്നും പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ