പനാജി: ഗോവ ബീച്ചില്‍ ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന അമന്‍ ഭരദ്വാജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമനിന്റെ സഹപ്രവര്‍ത്തകന്‍ അനില്‍ എന്നയാളാണ് പെണ്‍കുട്ടിയുടെ അമ്മയോട് ബീച്ചില്‍ സംസാരിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

സംഭവത്തിന് ശേഷം യുവാവിനെയും സഹപ്രവര്‍ത്തകരെയും കാണാതായതായി ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം അറിയിച്ചു. 10 പേരടങ്ങുന്ന സംഘമാണ് സംഭവ ദിവസം ബീച്ച് സന്ദര്‍ശനത്തിന് പുറപ്പെട്ടത്.