നടി അമലപോള്‍ ആള് കാണുന്നതുപോലെയല്ല. വലിയ ധൈര്യശാലിയാ. സാഹസികതയാണ് സിനിമയെക്കാളിഷ്ടം. പക്ഷെ ഇതൊന്നും അധികമാര്‍ക്കും അറിയില്ല. തന്റെ സാഹസിക പ്രകടനങ്ങള്‍ കാണിക്കാനുള്ള അവസരം നടിക്കും അധികം ലഭിച്ചില്ലെന്ന് പറയുന്നതാവും ശരി.

Subscribe Us:

എന്നാല്‍ ആന്റമാനിലെ ഷൂട്ടിംഗ് ദിനം അമലയുടേതായിരുന്നു. ചിത്രീകരിക്കുന്ന സിനിമയെക്കുറിച്ചല്ല, അമലയുടെ സ്‌കൂബ ഡൈവിംഗിനെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്.

സ്‌കൂബ ഡൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് അതിന് പറ്റിയ സ്ഥലമാണ് ആന്റമാന്‍ ദ്വീപുകള്‍. ദ്വീപിനെചുറ്റുമുള്ള പവിഴപുറ്റുകളും അത് പ്രദാനം ചെയ്യുന്ന ആവാസവ്യവസ്ഥയുമൊക്കെയായി സ്‌കൂബ് ഡൈവിംഗ് പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ മറ്റെവിടെയും പോകേണ്ട.

ആന്റമാനിലെ സ്‌കൂബ ഡൈവിംഗ് അനുഭവങ്ങളെക്കുറിച്ച് നടി പറയുന്നതിങ്ങനെ; ഒരിക്കല്‍ ആന്റ്മാനില്‍ സ്‌കൂബ ഡൈവിംഗ് നടത്തിയാല്‍ ജീവിതത്തിലൊരിക്കലും ആ അനുഭവം മറക്കാനാവില്ല. അതിന്റെ ഓരോ നിമിഷവും എനിക്കിഷ്ടമാണ്.’

ആന്റമാനിലെ സ്‌കൂബ ഡൈവിംഗ് തന്റെ ജീവിതത്തെ മുഴുവന്‍ മാറ്റിയെന്നും കടലില്‍ പുതിയ പുതിയ സാഹസികതകള്‍ ചെയ്യാനാണ് തനിക്കിപ്പോള്‍ താല്‍പര്യം തോന്നുന്നതെന്നും നടി വ്യക്തമാക്കി.

Malayalam News

Kerala News in English