കോഴിക്കോട്: നടി അമലാപോള്‍ ഇരുപത് ലക്ഷത്തോളം റോഡ് നികുതി വെട്ടിച്ചെന്ന് കണ്ടെത്തല്‍. നടി ഉപയോഗിക്കുന്ന ബെന്‍സ് കാര്‍ നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യജമായി വാങ്ങിയതാണെന്നും വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാറിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് പോണ്ടിച്ചേരി സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പറഞ്ഞത്.അമല ഉപയോഗിക്കുന്ന എ ക്ലാസ് ബെന്‍സാണ് പോണ്ടിച്ചേരി രജിസ്ട്രഷനില്‍ കേരളത്തില്‍ ഓടുന്നത്. പോണ്ടിച്ചേരി സ്വദേശികളായവര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.

Subscribe Us:

Also read ‘പരാജയം ഉറപ്പ്’ മോദിയുടെ സമ്മേളനങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങി പോകുന്നത് അതിന്റെ സൂചനകളാണ്; ശിവസേനക്ക് പുറമേ ബി.ജെ.പിയെ തള്ളി നവ നിര്‍മ്മാണ്‍ സേന


പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാര്‍ കേരളത്തിലേക്ക് സ്ഥിര ഉപയോഗത്തിന് കൊണ്ട് വരികയാണെങ്കില്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നുമാണ് നിയമം.എന്നാല്‍ ഈ രണ്ട് കാര്യങ്ങളും ഇവിടെ നടന്നിട്ടില്ലെ. കാര്‍ കേരളത്തില്‍ രജിസ്ട്രര്‍ ചെയ്യുകയാണെങ്കില്‍ ഇരുപത് ലക്ഷത്തോളം രൂപ റോഡ് നികുതിയിനത്തില്‍ അമല അടയ്ക്കണം. ഇതിനാലാണ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്തതെന്നാണ് ആരോപണം

1300 ഓളം വാഹനങ്ങല്‍ ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യുകയും കേരളത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.