നീലത്താമരയിലും മൈനയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയയായ അമല പോള്‍ നാടന്‍ സുന്ദരിയാകുന്ന തമിഴ് സിനിമ വേട്ടൈ പൊങ്കാലക്ക് തിയേറ്ററുകളിലെത്തും. ലിംഗു സ്വാമിസംവിധാനം ചെയ്യുന്ന വേട്ടൈയില്‍ മാധവന്‍, ആര്യ എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe Us:

സിനിമയില്‍ നാടന്‍ പെണ്‍കുട്ടിയായാണ് അമലയെത്തുന്നത്. പ്രണയവും മസാലയും കോമഡിയും ആക്ഷനും ചേര്‍ന്നതാണ് സിനിമയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മറ്റൊരു തമിഴ് ചിത്രത്തില്‍ താന്‍ ഫാഷന്‍ ഗേളായി അഭിനയിക്കുന്നുണ്ടെന്ന് അമല വ്യക്തമാക്കി.

വേട്ടൈയില്‍ അമലക്കൊപ്പം സമീറ റെഡ്ഡിയുമെത്തുന്നുണ്ട്. തൂത്തുക്കുടി എന്ന സ്ഥലത്ത് ജീവിക്കുന്ന രണ്ടു സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് വേട്ടൈ കഥ പറയുന്നത്. മൂത്ത സഹോദരനായ പോലീസ് ഇന്‍സ്‌പെക്ടറായി മാധവനാണ് അഭിനയിക്കുന്നത്. അമലാപോള്‍ ആദ്യമായി ഡബ് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ദയാനിധി അളഗിരിയുടെ ക്ലൗഡ് നയണ്‍ മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിംഗുസ്വാമിയുടെ പയ്യ നിര്‍മ്മിച്ചതും ക്ലൗഡ് നയണ്‍ മൂവീസ് ആയിരുന്നു. തമ്പി രാമാ, റാണാ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. വിശാല്‍ കൃഷ്ണ അതിഥിതാരമായും വേട്ടൈയില്‍ എത്തുന്നുണ്ട്.

ലിംഗുസ്വാമിയുടേതായി 2001 ല്‍ പുറത്തിറങ്ങിയ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ആനന്തം മികച്ച വിജയം നേടിയിരുന്നു. റണ്‍ , ജി, ഭീമ, എന്നിവയാണ് ലിംഗുസ്വാമി സംവീധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Malayalam news, Kerala news in English