എഡിറ്റര്‍
എഡിറ്റര്‍
ആരെയും അനുകരിക്കാറില്ല: അമല പോള്‍
എഡിറ്റര്‍
Wednesday 30th May 2012 1:00pm

സിനിമാരംഗത്ത് താന്‍ ആരെയും അനുകരിക്കാറില്ലെന്ന് തെന്നിന്ത്യന്‍ നടി അമല പോള്‍. കഴിവും സ്വയം ഉണ്ടാക്കിയെടുക്കുന്ന സ്‌റ്റെലും കൊണ്ടാണ് നടിമാര്‍ പ്രശസ്തരാകേണ്ടതെന്നും ഈ യുവ സുന്ദരി ചൂണ്ടിക്കാട്ടി.

‘ ഒരുമികച്ച നടിക്ക് ഉണ്ടാകേണ്ടത് നല്ലൊരു വ്യക്തിത്വമാണ്. അതുകൊണ്ട് തന്നെ എന്റേതായ ഒരു സ്‌റ്റൈല്‍ രൂപപ്പെടുത്തിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ദിനംപ്രതി അത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും’- അമല പോള്‍ പറഞ്ഞു.

നിരവധി പേരാണ് ഓരോ വര്‍ഷവും സിനിമയിലെത്തുന്നത്. അവരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇന്‍ഡസ്ട്രിയില്‍ ഓര്‍മ്മിക്കപ്പെടുന്നത്. അത് അവരുടേതായ വ്യക്തിത്വം കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ വെള്ളിത്തിരയിലെത്തുന്നത്. മോളിവുഡില്‍ തുടക്കമിട്ട ഈ കൊച്ചിക്കാരി മൈന എന്ന ചിത്രത്തിലൂടെ തമിഴകത്ത് ചുവടുറപ്പിക്കുകയായിരുന്നു. പിന്നീട് തെന്നിന്ത്യയാകെ അമല തിളങ്ങി. ഇപ്പോള്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ തിരിച്ചെത്തുകയാണ് അമല.

Advertisement